പയ്യോളി (കോഴിക്കോട്): ( www.truevisionnews.com ) പയ്യോളിയില്‍ കുട്ടികളെ ലക്ഷ്യം വച്ചും ലഹരി കച്ചവടം നടത്തുന്നതിനിടയില്‍ ഒരാള്‍ പൊലീസ് പിടിയില്‍. തിക്കോടി സ്വദേശി പുതിയകത്ത് ഷാജിദ് (47)ആണ് പിടിയിലായത്.

ഇന്ന് രാവിലെ തിക്കോടി കല്ലകത്ത് ബീച്ചില്‍ വച്ച് ലഹരിവസ്തുക്കള്‍ ആളുകള്‍ക്ക് വിതരണം ചെയ്യുന്നതായി കാണപ്പെട്ടത്തോടെയാണ് പൊലീസ് ഇയാളെ അറസ്റ്റുചെയ്തത്.
തുടര്‍ന്ന് പ്രതിയേയും ഇയാള്‍ കൈവശം വച്ചിരുന്ന 7 പാക്കറ്റ് ഹാന്‍സും 9 പാക്കറ്റ് കൂള്‍ ലിപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയുടെ പേരില്‍ എസ് ഐ റഫീഖ് സ്വമേധയാ കേസെടുത്തു.
കുറച്ചു ദിവസം മുന്‍പ് പയ്യോളി ബീച്ചില്‍ വച്ച് 2.75ഗ്രാം എംഡിഎംഎ യും6.87ഗ്രാം കഞ്ചാവുമായി കുന്നത്തുകര സ്വദേശി ഷഫീഖ് (34) നെ പയ്യോളി പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
#Drugtrafficking #targeting #children #Kozhikode #Payyoli #year #old #arrested
